binoy-viswam

വൈക്കം: കമ്മ്യൂണിസ്​റ്റ് പാർട്ടി നേതാവായിരുന്ന ഞള്ളയിൽ എൻ.രാജപ്പൻ നായരുടെ സ്മരണയ്ക്കായി സി.പി.ഐ ചാലപ്പറമ്പ് ബ്രാഞ്ച് നിർമ്മിച്ച വായനാവേദിയുടെ ഉദ്ഘാടനം കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി. നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പൊന്നപ്പൻ കല്ലുതറ, എം.ഡി. ബാബുരാജ്, സി.കെ.ആശ എം.എൽ.എ, എൻ.അനിൽ ബിശ്വാസ്, കെ.പ്രസന്നൻ, ഡി.രഞ്ജിത് കുമാർ, പി. പൊന്നപ്പൻ, എൻ.മോഹനൻ എന്നിവർ പ്രസംഗിച്ചു.