വൈക്കം : എസ്.എൻ.ഡി.പി യോഗം വാഴേകാട് ശാഖാ ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മഹാപ്രസാദമൂട്ടിന്റെ ദീപപ്രകാശനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിച്ചു. മികച്ച സേവനം നടത്തിയ പൊലീസ് കോൺസ്റ്റബിൾ രഞ്ജിത് രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് എൻ.കെ.പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് കെ.രാജു, സെക്രട്ടറി പി.എൻ.വിജയൻ, സി.എൻ.മോഹനൻ, വനിതാസംഘം പ്രസിഡന്റ് അനിതാ റെജി, സെക്രട്ടറി കോമള കടയാറ്റിൽ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുജിത് സുരേന്ദ്രൻ, സെക്രട്ടറി അജിത് സതീശൻ, ക്ഷേത്രം തന്ത്റി എ. കെ.മുരളീധരൻ, മേൽശാന്തി അജി മുളന്തുരുത്തി എന്നിവർ പങ്കെടുത്തു.