തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 706-ാം തലയോലപ്പറമ്പ് ടൗൺ ശാഖ പുതിയതായി പണികഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ഗുരുദർശന സെമിനാറും നാളെ നടക്കും. ഉച്ചയ്ക്ക് 1.30 ന് "ഗുരു ദൈവം അല്ലെങ്കിൽ പിന്നെ ആരാണ് ദൈവം" എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുൻ ബിബ്കോൾ എം.ഡി സി.എ.ശിവരാമൻ ന്യൂഡൽഹി വിഷയാവതരണം നടത്തും. ഡോ. എസ്.പീതൻ മോഡറേറ്ററാകും. വൈകിട്ട് 5ന് നടക്കുന്ന ഓഫീസ് മന്ദിരോദ്ഘാടനം മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും.
യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. സി.കെ ആശ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ മോൻസ് ജോസഫ് എം.എൽ.എ ആദരിക്കും. ശിവഗിരി മഠം സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ ഗുരുദേവഫോട്ടോ അനാച്ഛാദനം ചെയ്യും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരിൽ, വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ്, ശാഖാ സെക്രട്ടറി വി.വി ദേവ്, വൈസ് പ്രസിഡന്റ് പ്രസാദ് കൊറ്റാടിയിൽ, സ്വാഗത സംഘം ചെയർമാൻ സുധീഷ് ആറ്റുപുറം, യൂണിയൻ കമ്മിറ്റി അംഗം ഇ.ഡി.സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷാജി, മാത്താനം ദേവസ്വം പ്രസിഡന്റ് പി.കെ.ശശിധരൻ തുടങ്ങിയവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് സത്യൻ വാളവേലിൽ സ്വാഗതവും, വി.എൻ രമേശൻ നന്ദിയും പറയും.