വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ നവതി ആഘോഷവും ടൗൺ ഗുരുമന്ദിരത്തിന്റെ ആറാമത് പ്രതിഷ്ഠാ വാർഷികവും യൂണിയൻതല മൈക്രോഫിനാൻസിന്റെ പതിനാലാമത് വാർഷികവും ഏകദിന നേതൃശില്പശാലയും 29 ന് രാവിലെ 9.30 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. 'സംവരണ സമുദായങ്ങൾ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശനും, 'ഇന്ത്യൻ ഭരണഘടനയും സംവരണവും" എന്ന വിഷയത്തിൽ യോഗം അസി.സെക്രട്ടറി രാജൻ മഞ്ചേരിയും പ്രഭാഷണം നടത്തും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.പി.സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ്.പി.മോഹൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി.വിവേക്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷിജ സാബു എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ നന്ദിയും പറയും.