പ്രാക്ടിക്കൽ
ബി.എ ഒന്നാം സെമസ്റ്റർ മ്യൂസിക് വയലിൻ സി.ബി.സി.എസ്. (2018 അഡ്മിഷൻ റെഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) ,സി.ബി.സി.എസ്.എസ്. (201316 അഡ്മിഷൻ റീഅപ്പിയറൻസ്/സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 30,31 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടത്തും.മൂന്നാം സെമസ്റ്റർ ബി.എ. വയലിൻ (സി.ബി.സി.എസ്. റെഗുലർ/സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ 28,29 തീയതികളിൽ കോളേജിൽ നടത്തും.
മൂന്നാം സെമസ്റ്റർ എം.എസ്.സി. ഇലക്‌ട്രോണിക്‌സ് (സി.എസ്.എസ്. റെഗുലർ/സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ സി ++ പ്രാക്ടിക്കൽ 28 ന് അതത് കോളേജുകളിൽ നടത്തും.
അപേക്ഷ തീയതി
ഒന്നു മുതൽ നാലുവരെ വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് മേഴ്‌സി ചാൻസ് (2007-2009 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ 30 വരെയും 500 രൂപ പിഴയോടെ 31 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി നാലു വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. കൂടാതെ ആദ്യ മേഴ്‌സി ചാൻസ് പരീക്ഷ ഫീസായി 5000 രൂപ പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.സി.എ. റഗുലർ (2016 അഡ്മിഷൻ റഗുലർ, 2011 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമെന്ററി), ലാറ്ററൽ എൻട്രി (2017 അഡ്മിഷൻ റഗുലർ, വേക്കന്റ് സീറ്റ് അഡ്മിഷൻ), 2013 മുതൽ 16 വരെ അഡ്മിഷൻ (ഓൾഡ് സ്‌കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷപരിശോധനയ്ക്കും ഫെബ്രുവരി ഏഴു വരെ അപേക്ഷിക്കാം.