ചങ്ങനാശ്ശേരി : സീബ്രാലൈനുമില്ല മുന്നറിയിപ്പ് ബോർഡുമില്ല. ബൈപ്പാസ് റോഡിൽ അപകടം പതിവാകുന്നു.
പ്രളയം കഴിഞ്ഞു പാച്ചുവർക്കു ചെയ്ത ളായിക്കാട് മുതൽ മോർക്കുളങ്ങര വരെയുള്ള ബൈപ്പാസിൽ റോഡ് നിയമങ്ങൾ ഒന്നും പാലിച്ചിട്ടില്ല. ബൈപാസ് റോഡിൽ രണ്ട് സ്‌കൂളുകളും ഒരു അറബിക് കോളേജും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കൃത്യമായ ഇടവേളകളിൽ സീബ്രാലൈനുകളോ സിഗ്നലുകളോ സ്ഥാപിച്ചിട്ടില്ല.
വാഹനങ്ങളുടെ അമിത വേഗതയും തിരക്കും കാരണം റോഡ് മുറിച്ചു കടക്കാനാകാത്ത അവസ്ഥയാണ്. വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഏറെ നേരം കാത്ത് നിന്നാലാണ് വാഹനങ്ങൾ നിറുത്തിക്കൊടുക്കുന്നത്.
എസ്.എച്ച്. ജംഗ്ഷനിൽ നിന്ന് റെയിൽവേ ഭാഗത്തേയ്ക്കുള്ള സിഗ്‌നൽ കിട്ടിക്കഴിഞ്ഞും അമിതവേഗത്തിൽ വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങളും ഇവിടെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. ബൈപാസ് റോഡിന് കുറുകെ നിരവധി ചെറുറോഡുകളുണ്ടെങ്കിലും മുന്നറിയിപ്പ് ബോർഡുകൾ ഇല്ല.