പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എസ്‌സി ബയോടെക്‌നോളജി (സി.ബി.സി.എസ്.റഗുലർ, സി.ബി.സി.എസ്.എസ്.സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതൽ അതത് കോളേജുകളിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്‌സി സുവോളജി (സി.എസ്.എസ്.റഗുലർ/റീഅപ്പിയറൻസ്) ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാലു മുതൽ അതത് കോളേജുകളിൽ നടക്കും. പരീക്ഷയോടനുബന്ധിച്ചുള്ള എക്‌സാമിനർമാരുടെ സമിതിയുടെ യോഗം 31ന് രാവിലെ 11ന് സിൽവർ ജൂബിലി പരീക്ഷാഭവന്റെ 201ാം നമ്പർ മുറിയിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 മേഴ്‌സി ചാൻസ് സി.എസ്.എസ്.) നവംബർ/ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ് റഗുലർ, സപ്ലിമെന്ററി),
നാലാം സെമസ്റ്റർ എം.എ സോഷ്യോളജി (പ്രൈവറ്റ് റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം.
ബി.എ./ബി.എസ്‌സി./ബി.കോം/ബി.എ. മൾട്ടിമീഡിയ മോഡൽ രണ്ട് വൊക്കേഷണൽ,
മൂന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ്, റഗുലർ, സപ്ലിമെന്ററി),നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്‌സ് (പ്രൈവറ്റ് റഗുലർ, സപ്ലിമെന്ററി), ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.എച്ച്.എം. (റഗുലർ/സപ്ലിമെന്ററി) , ഒന്നാം സെമസ്റ്റർ ഐ.എം.സി.എ. (റഗുലർ), രണ്ടാം സെമസ്റ്റർ ഐ.എം.സി.എ. (റഗുലർ), മൂന്നാം സെമസ്റ്റർ ലാറ്ററൽ എൻട്രി എം.സി.എ. (2017 അഡ്മിഷൻ എൽ.ഇ പുതിയ സ്‌കീം), മൂന്നാം സെമസ്റ്റർ ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്/പഞ്ചവത്സരം റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.