നാട്ടകം: മികവിന്റെ കേന്ദ്രമായി നാട്ടകം ഗവ.സ്‌കൂളിനെ ഉയർത്തുന്ന പദ്ധതിയുടെയും പുതിയ കെട്ടിടത്തിന്റെ മന്ദിര നിർമ്മാണ ശിലാസ്ഥാപനവും ഫെബ്രുവരി ഒന്നിന് ഉച്ചയ്‌ക്ക് മൂന്നിനു സ്‌കൂൾ ആഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്‌കൂളിന്റെ പാഠ്യ - പാഠ്യേതര പ്രവ‌‌ർത്തനങ്ങൾക്കായി എം.എൽ.എയും, എം.പിയും കോട്ടയം നഗരസഭയും കുട്ടികൾക്ക് ഐ.ടി പഠനത്തിനായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചിരുന്നു.