വൈക്കം: ബ്രഹ്മകലശാഭിഷേകത്തോടെ ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുമാര കലശം സമാപിച്ചു. ബ്രഹ്മകലശം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും നെറ്റിപ്പെട്ടം കെട്ടിയ ഗജവീരന്റെയും അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് ശ്രീ കോവിലിലേക്ക് എഴുന്നള്ളിച്ചു. ചടങ്ങുകൾക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കി നേടത്ത് മേക്കാട് നാരായണൻ നമ്പൂതിരി , ചെറിയ നാരായണൻ നമ്പൂതിരി , മാധവൻ നമ്പൂതിരി , അജിത് നമ്പൂതിരി തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. ഉദയനാപുരം ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയുടെയും ഉദയനാപുരത്തപ്പൻ ചിറപ്പ് മഹോത്സവത്തിന്റെ പന്ത്രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് ദേവസ്വവും ഉദയനാപുരത്തപ്പൻ ശ്രീകൃഷ്ണ നാരായണീയ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന ഭാഗവത ദ്വാദശാഹ മഹാസത്രവും സമാപിച്ചു. വയപ്പുറം വാസുദേവ പ്രസാദ് സമർപ്പണ പ്രഭാഷണം നടത്തി. ഇന്ന് വൈക്കം ക്ഷേത്രത്തിൽ ദ്രവ്യ കലശം നടക്കും.