ചങ്ങനാശേരി : ഫിഷ് മാർക്കറ്റ് സ്ഥിതിചെയ്യുന്ന യാർഡിന്റെയും പരിസരത്തിന്റെയും മുഖം മിനുക്കൽ അവസാനഘട്ടത്തിലേക്ക്. ആധുനിക ഫിഷ് മാർക്കറ്റ് യാർഡും പരിസരവുമാണ് നവീകരിക്കുന്നത്. നാഷണൽ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോർഡും സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെയും നഗരസഭയുടെയും സംരംഭമാണ് മോഡേൺ ഹൈജീനിക് ഫിഷ് മാർക്കറ്റ്.
നഗരസഭയുടെ വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് നവീകരണം ആരംഭിച്ചത്. മലിനജലം യാർഡ് പരിസരത്ത് കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് നവീകരണം
യാർഡിനു മുൻവശത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിനായി ഇവിടെ ഉയർത്തുകയും കോൺക്രീറ്റിംഗ് പൂർത്തിയാക്കുകയും ചെയ്തു. സമീപത്തെ ബോട്ട് ജെട്ടി പള്ളി പെരുന്നാളിനോടനുബന്ധിച്ച് മാർക്കറ്റിനു സമീപത്തെ റോഡുകളുടെയും ഇടറോഡുകളുടെയും അറ്റകുറ്റപ്പണികളും ടാറിംഗും പൂർത്തിയാക്കി.