ashramam

വൈക്കം: മൂത്തേടത്തുകാവ് എസ്.എൻ എൽ.പി സ്‌കൂളിലെ കുട്ടികളുടെ ക്ഷേമപ്രവർത്തനത്തിന് ആശ്രമം സ്‌കൂളിലെ സഹാപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ കരസ്പർശം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്‌കൂളിന്റെ വികസനത്തിനും കുട്ടികളുടെ ക്ഷേമപ്രവർത്തനത്തിനും കൈത്താങ്ങായാണ് ആശ്രമം സ്‌കൂൾ എത്തുന്നത്.നിർദ്ധനരായ ആറ് വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകി കാരുണ്യപ്രവർത്തനത്തിലൂടെ ഖ്യാതി നേടിയ ആശ്രമം സ്‌കൂൾ മറ്റ് മേഖലകളെയും കൈപിടിച്ച് കയറ്റാനുള്ള ശ്രമത്തിലാണ്.
സാന്ത്വനം പദ്ധതിയുടെ ചെയർമാൻ സി.സുരേഷ് കുമാറും, ജനറൽ കൺവീനർ വൈ.ബിന്ദുവും ചേർന്ന് എസ്.എൻ എൽ.പി ഹെഡ്മിസ്ട്രസ് ദിവ്യ ടി.ശശിക്ക് തുക കൈമാറി. ചീഫ് കോ-ഓർ‌ഡിനേറ്റർ പ്രിയ ഭാസ്‌ക്കർ, ട്രഷറർ എൻ. ബാബുരാജ്, പ്രിൻസിപ്പൽമാരായ കെ.വി. പ്രദീപ് കുമാർ, പി.ആർ.ബിജി, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് കെ.ചന്ദ്രമോഹനൻ, സെക്രട്ടറി പി.എസ്.ശിവദാസൻ, പി.ടി.എ പ്രസിഡന്റ് സൈജു എന്നിവർ പങ്കെടുത്തു.