പാലാ : കഞ്ചാവ് കേസിൽ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതി പിടിയിൽ. തെക്കുംമുറി പടിഞ്ഞാറേതിൽ അഭിലാഷ് രാജുവാണ് (22) പാലാ പൊലീസിന്റെ പിടിയിലായത്.

കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് വില്പന നടത്തുന്ന ഇയ്യാളെക്കുറിച്ച് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞദിവസം പാലക്കാട്ടുമല ഭാഗത്ത് വച്ച് ബൈക്കിലെത്തിയ അഭിലാഷിനെ പൊലീസ് തടഞ്ഞെങ്കിലും വാഹനം ഉപേക്ഷിച്ച് ഇയ്യാൾ രക്ഷപെട്ടു. തുടർന്ന് പൊലീസ് നിരിക്ഷണത്തിലായി

രുന്ന ഇയാളെ ചെത്തിമറ്റം ഭാഗത്തുള്ള ഒരു കടവിൽ കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.