മുക്കൂട്ടുതറ : എസ്.എൻ.ഡി.പി യോഗം 1538-ാം മുക്കൂട്ടുതറ ശാഖാ ഗുരുദേവക്ഷേത്രത്തിലെ 27-ാമത് പ്രതിഷ്ഠാദിന മഹോത്സവം 31 ന് നടക്കും. വനിതാസംഘം കുടുംബയൂണിറ്റുകൾ, യൂത്ത്മൂവ്‌മെന്റ്, ധർമ്മസേന, ബാലജനയോഗം, എംപ്ലോയീസ് ഫോറം എന്നീ പോഷകസംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകൾ. 31 ന് പുലർച്ചെ 5 ന് പ്രഭാതഭേരി, 5.15 ന് മഹാഗണപതി ഹോമം. 7 ന് ശാഖാ പ്രസിഡന്റ് ടി.എൻ.രാജൻ പതാക ഉയർത്തും. തുടർന്ന് കുടുംബയൂണിറ്റുകളുടെ സമൂഹപ്രാർത്ഥന, 9 ന് കലശപൂജ, ഭാഗവത പാരായണം, സർവ്വൈശ്വര്യപൂജ. ക്ഷേത്ര ചടങ്ങുകൾക്ക് ടി.എസ് ബിജു ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. 11 ന് ഗുരുദേവ സന്ദേശങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ എസ്.ആര്യാട് ഗോപി പ്രഭാഷണം നടത്തും. എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി ഷാജി , സെക്രട്ടറി ശ്രീകുമാർ ശ്രീപാദം, യൂണിയൻ കൗൺസിലർ കെ.രവികുമാർ എന്നിവർ മുഖ്യാതിഥികളാകും. 12.30 ന് ഗുരുദേവക്ഷേത്രം നിർമ്മിച്ച് സൗജന്യമായി ശാഖയ്ക്ക് സമർപ്പിച്ച ഇല്ലിക്കൽ തങ്കപ്പന്റെ ഭാര്യ തങ്കമ്മ തങ്കപ്പനെ ആദരിക്കും. തുടർന്ന് സ്‌കോളർഷിപ്പ് വിതരണം. ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്. ചടങ്ങുകൾക്ക് ശാഖാ ഭാരവാഹികളായ കെ.എസ് രാജീവൻ, പി.ജി രമിൽ കുമാർ, തങ്കപ്പൻ,വി.ആർ.സജി തുടങ്ങിയവർ നേതൃത്വം നൽകും.