വൈക്കം : അയ്യർകുളങ്ങര പുഴവായിക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാത്രി 7.30 നും 8.30 നും മദ്ധ്യേ തന്ത്രി മോനാട്ട് കൃഷ്ണൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ഫെബ്രുവരി 4 നാണ് ആറാട്ട്. എല്ലാ ദിവസവും പാരായണം, ഭജന എന്നിവ ഉണ്ടായിരിക്കും.1 ന് ഉത്സവബലി ദർശനം, നൃത്തനൃത്ത്യങ്ങൾ. 2 ന് തിരുവാതിര കളി, 3 ന് കാഴ്ചശ്രീബലി. സമാപന ദിവസമായ 4 ന് ഉപദേവൻമാർക്ക് കലശാഭിഷേകം, തിരുവോണ സദ്യ, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് വരവ്, വിളക്ക്, വലിയ കാണിക്ക.