തലയോലപ്പറമ്പ് : സമഗ്ര ശിക്ഷ കേരളയും ഹയർസെക്കൻഡറി വകുപ്പും സംയുക്തമായി ഡി.ബി കോളേജിൽ സംഘടിപ്പിക്കുന്ന ത്രിദിന ശാസ്ത്ര ശില്പശാല ആരംഭിച്ചു. ബഹിരാകാശ കേന്ദ്രം റിട്ട.ശാസ്ത്രജ്ഞൻ വി. പി ബാലഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ആർ അനിത അദ്ധ്യക്ഷത വഹിച്ചു. കുഫോസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനു ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ഗണിത ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ആശ.ജി മേനോൻ, കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സരിത കെ. എം എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.എ. നിഷ,ഡോ. ദീപ സി. എസ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 59 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇന്ന് സമാപിക്കും.