തലയോലപ്പറമ്പ് : മറവൻതുരുത്ത് യൂത്ത് മുസ്ലിം അസോസിയേഷൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. മറവൻതുരുത്ത് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. പി. എ.മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം നിവർവഹിച്ചു. ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് രക്ഷാധികാരി എ.ഉണ്ണി സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അബ്ദുസലാംമുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ സിഐ പി.രാജ് കുമാറിനെ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് അംഗം കറുത്തകുഞ്ഞ്, നിഷാദ്ഫാളിലി,സുഗുണൻ മാസ്റ്റർ, അനൂപ് സുലൈമാൻ, ഷാനാസ്, അൽദിഷ് തുടങ്ങിയവർ പ്രസംഗിച്ചു.