തലയോലപ്പറമ്പ് : എഴുത്തുകാരനെ വായനയ്ക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത് വിവർത്തനമാണെന്ന് പ്രശസ്ത വിവർത്തക അച്ചാമ്മ കോയിൽ പറമ്പിൽ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ബഷീർ കൃതികളായ ബാല്യകാലസഖിയുടെ 75-ാമത് വാർഷികവും പാത്തുമ്മയുടെ ആടിന്റെ 60-ാമത് വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തലയോലപ്പറമ്പ് അലിക്കുഞ്ഞ് ആർക്കേഡ് ഹാളിൽ നടന്ന ചടങ്ങിൽ ബഷീർ സ്മാരക സമിതി വൈസ് ചെയർപേഴ്‌സൻ പ്രൊഫ.കെ.എസ്. ഇന്ദു മോഡറേറ്ററായി. ബഷീർ കഥാപാത്രങ്ങളായ ഖദീജ, സെയ്തുമുഹമ്മദ്, മാദ്ധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ, ഡോ.യു. ഷംല, മോഹൻ.ഡി.ബാബു, പി.ജി.ഷാജിമോൻ, ഡോ.വി.ടി.ജലാജകുമാരി, ഡോ.എസ്.പ്രീതൻ,കെ.ആർ.സുശീലൻ, എം.കെ.ഷിബു, തുടങ്ങിയവർ പ്രസംഗിച്ചു.