ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം നാലുകോടി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വാർഷിക മഹോത്സവം 30 മുതൽ ഫെബ്രുവരി 3 വരെ നടക്കും. 30 ന് രാവിലെ 10.30 ന് കലശാഭിഷേകം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 7.05 ന് തന്ത്രി പെരുന്ന സന്തോഷിന്റെയും മേൽശാന്തി ലിജു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്ര്. തുടർന്ന് ചങ്ങനാശേരി യൂണിയൻ കൗൺസിലർ സുരേഷ് പരമേശ്വരന്റെ പ്രഭാഷണം, രാത്രി 9 ന് നൃത്തനൃത്യങ്ങൾ. 31 ന് രാവിലെ 8.45 ന് പറയ്ക്കെഴുന്നള്ളത്ത്, 9 മുതൽ ഗുരുദേവ ഭാഗവത പാരായണം, രാത്രി 9 ന് ശാസ്ത്രീയ നൃത്തസന്ധ്യ. ഫെബ്രുവരി 1 ന് വൈകിട്ട് 5.15 ന് മഹാസർവൈശ്വര്യപൂജ, വൈകിട്ട് 7.30 ന് നടക്കുന്ന സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ആർ മനോജ് അദ്ധ്യക്ഷത വഹിക്കും.
സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം യോഗം കൗൺസിലർ പി.ടി. മന്മഥൻ നിർവഹിക്കും. യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ രാധാകൃഷ്ണൻ, ശാഖാ സെക്രട്ടറി കെ.ഒ ബാബു, സി.ജി രമേശ്, സ്മിത അനീഷ്, ചന്ദ്രശേഖരൻ, സുവർണവല്ലി സുരാജ്, രേവതി സുരേന്ദ്രൻ, സുഭാഷ് കെ.ആർ എന്നിവർ സംസാരിക്കും. തുടർന്ന് ചിരി ഉത്സവം 2019. 2 ന് വൈകിട്ട് 7.30 ന് നൃത്തനാടകം അരങ്ങേറും. 3 ന് വൈകിട്ട് 6.30 മുതൽ താലപ്പൊലി ഘോഷയാത്ര, രാത്രി 9 ന് കൊടിയിറക്ക്, തുടർന്ന് കലാവേദിയിൽ സൂപ്പർഹിറ്റ് ഗാനമേള.