sndp

വൈക്കം : എസ്.എൻ.ഡി.പി യോഗം ഉല്ലല ശാഖയുടെയും ചെമ്പഴന്തി കുടുംബയൂണി​റ്റിന്റെയും വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. എൻഡോവ്‌മെന്റ് വിതരണവും അദ്ദേഹം നിർവഹിച്ചു. യൂണി​റ്റ് പ്രസിഡന്റ് സിജിമോൻ ചക്കരത്തറ, ലളിത പത്മനാഭൻ, സവിത ശ്രീനാഥ്, പ്രസന്ന ശശിധരൻ, സി.എസ്.ആശ, വത്സല ചന്ദ്രപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.