കോട്ടയം: കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ ഫെബ്രുവരി 3 വരെ നടക്കും. ഫെബ്രുവരി 2 നാണ് പട്ടണ പ്രദക്ഷിണം. 3 ന് പ്രധാന തിരുനാൾ. 30 നു വൈകിട്ട് 5 ന് ലൂർദ്പള്ളി വികാരി ഡോ. ജോസഫ് മണക്കളം കൊടിയേറ്റും. ഫാ. ജോസഫ് ആലുങ്കൽ, ഫാ.തോമസ് പായിക്കാട്ടുമറ്റം, ഫാ. മാത്യു ഊഴികാട്ട്, ഫാ. ജോസഫ് പുളിക്കപ്പറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും.തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ഫാ.ആന്റണി കക്കാപറമ്പിൽ കാർമികത്വം വഹിക്കും.
31 ന് വൈകിട്ട് 5 ന് വിശുദ്ധ കുർബാനയ്ക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. തുടർന്ന് വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ഇടവകാംഗങ്ങളെ ആദരിക്കും.
ഫെബ്രുവരി 1 ന് വൈകിട്ട് 5 ന് വിശുദ്ധ കുർബാനയ്ക്ക് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഡോ തോമസ് പാടിയത്ത് കാർമികത്വം വഹിക്കും. തുടർന്ന് സെമിത്തേരി പ്രദക്ഷിണം, ഒപ്പീസ്.
ഫെബ്രുവരി 2 ന് വൈകിട്ട് 4.30നു വിശുദ്ധകുർബാന ഫാ.മാർട്ടിൻ പട്ടരുമഠത്തിൽ. 6 ന് പ്രസുദേന്തിവാഴ്ച 6.15 ന് പട്ടണപ്രദക്ഷിണം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം കെ.കെ. റോഡു വഴി ക്രിസ്തുരാജ കത്തീഡ്രൽ വരെയെത്തി മടങ്ങും.
3 ന് രാവിലെ 5.20 നും 6.30 നും വിശുദ്ധ കുർബാന. 9.30ന് തിരുനാൾ കുർബാന ഫാ. വർഗീസ് വെട്ടുകുഴിയിൽ. ഫാ. ജോബിൻ പെരുമ്പള്ളത്തുശേരി സന്ദേശം നൽകും. 11ന് തിരുനാൾ പ്രദക്ഷിണം. വൈകിട്ട് 4.45 നു വിശുദ്ധ കുർബാന ഫാ. ജിസൺ പോൾ വേങ്ങാശേരി. തുടർന്ന് തിരുനാളിന് കൊടിയിറങ്ങും.