വൈക്കം : തലയാഴം പള്ളിയാട് ശ്രീനാരായണ യു.പി സ്കൂൾ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശുചിത്വ ബോധവത്കരണക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതൻ ഉദ്ഘാടനം ചെയ്തു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ കോട്ടയം റിസോഴ്‌സ് പേഴ്സൺ ജിസ്.പി.പോൾ ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ പി.സുഖലാൽ, ഹെഡ്മിസ്ട്രസ് ടി.ലീന, റെജി പറപ്പള്ളി, പി.ഒ.സാബു പുത്തൻതറ, ബിജു പറപ്പള്ളി, വിമലൻ, ഇ.കെ.അശോകൻ, പി.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുമെന്നും ഭൂമിയേയും ജലാശയത്തേയും മലിനമാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുമെന്നും പള്ളിയാടുനിവാസികൾ പ്രതിജ്ഞ ചെയ്തു.