മുക്കൂട്ടുതറ : തിരുവമ്പാടി ക്ഷേത്രത്തിലെ ഉത്സവം 30 മുതൽ ഫെബ്രുവരി 4 വരെ നടക്കും. 30 ന് പുലർച്ചെ നാലിന് ഹരിനാമകീർത്തനം, 5.30 ന് ഉഷ:പൂജ, രാവിലെ 10 ന് ഗണപതിഹോമം, 10.30 ന് നാരങ്ങാവിളക്ക്. ഉച്ചകഴിഞ്ഞ് കൊടിക്കൂറ സമർപ്പണം, 5 ന് കരുപ്പക്കാട്ട്മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 5.45 ന് വലിയകാണിക്ക, 6.30 ന് ദീപാരാധന, ഏഴിന് മതപ്രഭാഷണം, 7.30 ന് അത്താഴപൂജ, എട്ടിന് നൃത്തോത്സവം.
31 ന് രാവിലെ 7.30 ന് പന്തീരടിപൂജ, 9 ന് ശ്രീബലി, 10 ന് നെയ്‌വിളക്ക്, രാത്രി ഏഴിന് ചാക്യാർകൂത്ത്, ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം, 7 ന് നാട്യസമർപ്പണം, 7.30 ന് അത്താഴപൂജ, 9.30ന് വിളക്കിനെഴുന്നള്ളത്ത്. രണ്ടിന് രാവിലെ 10 ന് ഉത്സവബലി, ഉച്ചയ്ക്ക് 12.30 ന് പ്രസാദമൂട്ട്, 3.30 ന് പഞ്ചവാദ്യം. 7ന് നാടകം, 9.30 ന് വിളക്കിന്നെഴുന്നള്ളിപ്പ്, മൂന്നിന് രാവിലെ 8.30ന് വിഷ്ണുസഹസ്ര നാമാർച്ചന,തുടർന്ന് അൻപൊലി, നിറപറ സമർപ്പണം, 10 ന് ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, 3.30 ന് കാഴ്ചശ്രീബലി, രാത്രി 10.30 ന് സംഗീതസദസ്.നാലിന് ഉച്ചകഴിഞ്ഞ് 12.30 ന് ആറാട്ട് സദ്യ, 2.30 ന് ആറാട്ട്ബലി, 3.30 ന് ആറാട്ട് പുറപ്പാട്, 5.30 ന് ആറാട്ട്, 6.30 ന് മുക്കൂട്ടുതറ ടൗണിൽ നാമജപം, രാത്രി 10 ന് മുക്കൂട്ടുതറ ജംഗ്ഷനിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് ആറാട്ട് എഴുന്നള്ളിപ്പ്, 10.30 ന് കൊടിയിറക്ക്, 11 ന് നൃത്തനാടകം. ക്ഷേത്രം ഭാരവാഹികളായ വി.വി.സാജു, വി.എം. രാജൻ, പി.ജി.വിശ്വനാഥൻ, എൻ.കെ.അനിൽകുമാർ, കെ.ജി.സന്തോഷ് എന്നിവർ നേതൃത്വം നൽകും.