പുതുക്കിയ പരീക്ഷാതീയതി
ജനുവരി 15ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് ബ്രാഞ്ച് ഡി. മെറ്റീരിയൽ സയൻസസിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്‌സ് ആൻഡ് അസ്‌ട്രോ ഫിസിക്‌സ് പേപ്പറിന്റെ പരീക്ഷ ഫെബ്രുവരി അഞ്ചിന് നടത്തും.
അപേക്ഷ തീയതി നീട്ടി
എം.ബി.എ. ഓഫ് കാമ്പസ് (2014 അഡ്മിഷൻ സപ്ലിമെന്ററി, 2014 വരെയുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) വൈവ/പ്രോജക്ട് മൂല്യനിർണയ പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 2000 രൂപ സ്‌പെഷ്യൽ ഫീസടയ്ക്കാനുള്ള തീയതി 31 വരെ നീട്ടി.
പരീക്ഷ തീയതി
രണ്ടാം വർഷ ബി.എസ്‌സി എം.എൽ.ടി. റഗുലർ/സപ്ലിമെന്ററി (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 20ന് ആരംഭിക്കും. പിഴയില്ലാതെ 30 വരെയും 500 രൂപ പിഴയോടെ 31 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി ഒന്നു വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് സി.എസ്.എസ്.) നവംബർ/ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.എസ്‌സി സുവോളജി (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാലു മുതൽ അതത് കോളേജുകളിൽ നടക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ് റഗുലർ, സപ്ലിമെന്ററി), നാലാം സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ് റഗുലർ, സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ് സി.എസ്.എസ്.), രണ്ടാം വർഷ മാസ്റ്റർ ഒഫ് സയൻസ് മെഡിക്കൽ മൈക്രോബയോളജി റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. അറബിക് (പ്രൈവറ്റ് റഗുലർ, പുനഃപ്രവേശനം, സപ്ലിമെന്ററി), നാലാം സെമസ്റ്റർ എം.എ. അറബിക് (പ്രൈവറ്റ് റഗുലർ, പുനഃപ്രവേശനം, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴു വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എ. എൽ എൽ.ബി. (ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ഓണേഴ്‌സ് പഞ്ചവത്സരം 2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.