കോട്ടയം : ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ബോധവാന്മാരായിരിക്കണമെന്ന് റിട്ട.ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സിറ്റിസൺസ് റൈറ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനവും ഉപഭോക്തൃപൗരാവകാശ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫോറം നൽകിയ മികച്ച എം.എൽ.എയ്ക്കുള്ള പുരസ്‌കാരം സി.എഫ്. തോമസിന് ജസ്റ്റിസ് കെ.ടി. തോമസ് സമ്മാനിച്ചു.
പ്രസിഡന്റ് ആന്റണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ജനറൽ സെക്രട്ടറി ജയിംസ് കാലാവടക്കേൽ, സണ്ണി തോമസ്, സപ്ലൈ ഓഫീസർ കെ.ബി. ജയചന്ദ്രൻ, പി.കെ. റസാക്ക്, എ.കെ. സെബാസ്റ്റ്യൻ, എം.പി. ജോബി, സി. പ്രഭാകർനായർ, ഡ്യൂപ ജയിംസ്, പി.ബി. ആനന്ദവല്ലി, സി. പ്രഭാകരൻനായർ, കെ.എൽ. ഫ്രാൻസിസ്, തോമസ് കുറ്റിയാനിക്കൽ, സബിന സത്യനാഥ്, കെ.ആർ. രാജേഷ്, വിഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.