sndp

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 1801-ാം നമ്പർ ഇറുമ്പയം ശാഖയിലെ ടി.കെ.മാധവൻ കുടുംബയൂണിറ്റ് വാർഷികവും കുടുംബ സംഗമവും യൂണിയൻ യൂത്ത്മൂവ്മെന്റ് ചെയർമാൻ രഞ്ജിത് മൂലമ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ്.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ഷിബു ശാന്തി ചെമ്മനത്തുകര ആത്മീയ പ്രഭാഷണം നടത്തി. പത്മിനി ടീച്ചർ, വി.എസ് വിശ്വംഭരൻ, എ.കെ സദാനന്ദൻ, നളിനി ഗോപാലൻ, ലത അശോകൻ, ബിജു ലക്ഷ്മൺ, ഷിജോ. പി തങ്കപ്പൻ, അഖിൽ എ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.