തോട്ടപ്പുഴ : കാട്ടൂർ മുത്തൂറ്റുകാലായിൽ പരേതനായ എം.സി. ഫിലിപ്പിന്റെ (കുഞ്ഞൂട്ടി) ഭാര്യ റേച്ചൽ (കുഞ്ഞമ്മ, 84) നിര്യാതയായി. റാന്നി കരിങ്കുറ്റി കാട്ടുപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ അലക്‌സാണ്ടർ, അച്ചൻകുഞ്ഞ്, അബു സക്കറിയാ (ഗ്വാളിയർ), അമ്മാൾ, അനീന (യു.എസ്), അനിത, അനില. മരുമക്കൾ: പരേതയായ പൊന്നമ്മ, വത്സമ്മ, മോനി, പരേതനായ രാജു (നെല്ലിമല വാഴ്വേലിൽ), സാംകുട്ടി തലവടി പുളിമൂട്ടിൽ (യു.എസ്), ജോൺസൺ (പുല്ലാട് നകേത് വില്ല), സണ്ണി നാരങ്ങാനം മണ്ണിൽ (ഗ്വാളിയർ). സംസ്‌കാരം നാളെ11ന് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ.