കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം വാലാച്ചിറ ശാഖയുടെ ശ്രീനാരായണ പ്രാർത്ഥനാമന്ദിരത്തിന്റെ പ്രതിഷ്ഠാവാർഷികാഘോഷം നാളെ മുതൽ ഫെബ്രുവരി 1 വരെ നടക്കും. 31 ന് വൈകിട്ട് 5 ന് മുട്ടുചിറ ജംഗ്‌ഷനിൽ നിന്ന് താലപ്പൊലി. തുടർന്ന് ദീപാരാധന, കലാസന്ധ്യ. 1 ന് പുലർച്ചെ 5 ന് ഗണപതി ഹോമം. 9 ന് സമൂഹ പ്രാ‌ർത്ഥന. 10.30 ന് ഗുരുദേവ ദർശന പ്രഭാഷണം : പ്രീതി ലാൽ. 12.30 ന് ചികിത്സാ വിദ്യാഭ്യാസ സഹായ വിതരണം ജോമോൻ ജോസഫ് മാമലശ്ശേരി നിർവഹിക്കും. പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് സുരേഷ് ശാന്തി, രഞ്ജിത് ശാന്തി എന്നിവർ കാർമികത്വം വഹിക്കുമെന്ന് പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിലും സെക്രട്ടറി കെ.പി സദാനന്ദനും അറിയിച്ചു.