aswin-sajeev

കുമരകം: രാഷ്ട്രപതിയുടെ ധീരതാ പുരസ്‌കാരം നേടിയ അശ്വിൻ സജീവിന് എസ്.കെ.എം. ദേവസ്വം മാനേജ്‌മെന്റും എസ്.കെ.എം ഹയർ സെക്കൻഡറി സ്‌കൂളും ചേർന്ന് സ്വീകരണം നൽകും. എസ്.കെ.എം.ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. സ്‌കൂൾ മാനേജർ അഡ്വ.വി.പി അശോകന്റെ നേതൃത്വത്തിൽ എസ്.കെ.എം ദേവസ്വം കമ്മിറ്റി അംഗങ്ങളും അദ്ധ്യാപകരും സ്റ്റാഫ് അംഗങ്ങളും രക്ഷകർത്താക്കളും നാട്ടുകാരും ചേർന്നാണ് അശ്വിനെ സ്വീകരിക്കുക. നാളെ രാവിലെ 11.30 ന് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അശ്വിനെ വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ചേർന്ന് സ്വീകരിക്കും. തുറന്ന വാഹനത്തിൽ വാദ്യഘോഷങ്ങളോടെ സ്കൂളിലേയ്ക്ക് സ്വീകരിക്കും. തുടർന്ന് ഉച്ചയ്ക്ക് 2 ന് വിദ്യാലയത്തിൽ സ്വീകരണ സമ്മേളനം നടത്തും.