വൈക്കം : പുഴവായിക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്റി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തന്ത്റി മോനാട്ട് ഗോവിന്ദൻ നമ്പൂതിരി കൊടിയേ​റ്റി. മേൽശാന്തി ബിനിൽ ഭട്ടതിരി സഹകാർമ്മികനായി.
ഇന്ന് വൈകിട്ട് 6.30 ന് പുഴവായിക്കുളങ്ങര മഹാവിഷ്ണു ഭജനസംഘത്തിന്റെ ഭജനാവലി, 1 ന് രാവിലെ 10.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 6 ന് പാർവതി സ്വയംസഹായ സംഘത്തിന്റെ ഭജനാവലി, 6.30 ന് നൃത്തനൃത്ത്യങ്ങൾ, 2 ന് വൈകിട്ട് 6.30 ന് എൻ.എസ്.എസ് വനിതാ സമാജത്തിന്റെ തിരുവാതിരകളി, 3 ന് വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.30 ന് സത്യസായി സേവാസമിതിയുടെ ഭജൻസ്, 4 ന് വൈകിട്ട് 5 ന് ആറാട്ട് എഴുന്നള്ളിപ്പ്, 8 ന് ആറാട്ട് വരവ്, വിളക്ക്, വലിയകാണിക്ക.