അപേക്ഷ തീയതി
ഏഴാം സെമസ്റ്റർ ബി.എച്ച്.എം. (പഴയ സ്‌കീം 2013ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയെഴുതുന്നവർ സ്‌പെഷൽ മേഴ്‌സി ചാൻസ് ഫീസായി 5000 രൂപ പരീക്ഷഫീസിന് പുറമേ അടയ്ക്കണം. പിഴയില്ലാതെ 31 വരെയും 500 രൂപ പിഴയോടെ ഫെബ്രുവരി ഒന്നു വരെയും 1000 രൂപ സൂപ്പർഫൈനോടെ രണ്ടുവരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി ആറു മുതൽ അതത് കോളേജുകളിൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി/ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാലു മുതൽ അതത് കോളേജിൽ നടക്കും.
പരീക്ഷഫലം
ആറാം സെമസ്റ്റർ എം.സി.എ. (2015 അഡ്മിഷൻ റഗുലർ, 2011-2014 അഡ്മിഷൻ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി 2016 അഡ്മിഷൻ റഗുലർ, 2013 - 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ, 2018 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബി.എസ്‌സി കളിനറി ആർട്‌സ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (സി.ബി.സി.എസ്.എസ്. മോഡൽ 1 2015 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
ഗാന്ധി നഗർ എസ്.എം.ഇ. ഗാന്ധിനഗർ, മണിമലക്കുന്ന്, തലപ്പാടി എന്നിവിടങ്ങളിൽ നടന്ന രണ്ടാം വർഷ ബി.എസ്‌സി എം.എൽ.ടി. (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷകൾ കൺട്രോളർക്ക്
സർവകലാശാലയിലേക്ക് അയയ്ക്കുന്ന പരീക്ഷ സംബന്ധിച്ച അപേക്ഷകൾ 'പരീക്ഷാ കൺട്രോളർ, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം 686560' എന്ന വിലാസത്തിൽ മാത്രമേ അയയ്ക്കാവൂ എന്ന് രജിസ്ട്രാർ അറിയിച്ചു.