തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ 2095ാം വെളിയനാട് ശാഖയിലെ വിശ്വപ്രകാശം ഗുരുദേവക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടികൾ ആരംഭിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഭദ്രദീപ പ്രകാശനം നടത്തി. ശാഖe പ്രസിഡന്റ് എ.ഡി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ഘോഷയാത്രയ്ക്ക് പി.കെ ജയകുമാർ, ബിനു വെളിയനാട്, പി.എ തങ്കപ്പൻ, വി.ആർ ബാബു,സുനിൽ ,സുജ അനിൽകുമാർ, ഗീത വിശ്വംഭരൻ, മായ സന്തോഷ്, വിഷ്ണു സുകുമാരൻ, വിഷ്ണു വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.