പാലാ : പാലാ നഗരസഭ നടപ്പാക്കുന്ന മാലിന്യ നിർമ്മാർജന പരിപാടി സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ നിർവഹിച്ചു. പദ്ധതിക്കായി ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക തദ്ദേശസ്ഥാപനമാണ് പാലാ നഗരസഭ. നഗരസഭയെ ഘട്ടംഘട്ടമായി മാലിന്യമുക്തമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സിബിൽ തോമസ്, ലൂസി ജോസ്, ജോർജുകുട്ടി ചെറുവള്ളിൽ, റാമി റോമൽ, കൗൺസിലർമാരായ റോയി ഫ്രാൻസിസ്, പ്രസാദ് പെരുമ്പള്ളിൽ, കൊച്ചുറാണി അപ്രേം, അഡ്വ. ബെറ്റി ഷാജു, ഷെറിൻ തോമസ്, ലീനാ സണ്ണി, സുഷമാ രഘു, ലിസ്യൂ ജോസ്, ജിജി ജോണി, ബിജു പാലൂപ്പടവിൽ എന്നിവർ പ്രസംഗിച്ചു.