kodiyeetu

മുക്കൂട്ടുതറ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മേൽശാന്തി പ്രശാന്ത് കെ.നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 9ന് ഉത്സവബലി, നിറപറ സമർപ്പണം. 10 ന് നെയ് വിളക്ക്, അർച്ചന. വൈകിട്ട് 7 ന് ചാക്യാർകൂത്ത്, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്. നാളെ ഉച്ചയ്ക്ക് 1 ന് ഉത്സവബലി, 3 ന് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം. 7 ന് നാട്യസമർപ്പണം. 9.30 ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.