പൊൻകുന്നം : ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ മന്ദിരോദ്ഘാടനവും ഡോ.സി.പി.എസ്.പിള്ള നവതിയാഘോഷ ഹാളിന്റെ ശിലാസ്ഥാപനവും ഇന്ന് വൈകിട്ട് നാലിന് നടക്കും. ഡോ.എൻ.ജയരാജ് എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 3.84 ലക്ഷം രൂപയും ഭരണസമിതി സമാഹരിച്ച 1.39 ലക്ഷം രൂപയും വിനിയോഗിച്ചായിരുന്നു മന്ദിരനിർമ്മാണം. മന്ദിരോദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ.യും നവതിഹാളിന്റെ ശിലാസ്ഥാപനം ഡോ.കാനം ശങ്കരപിള്ളയും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ അദ്ധ്യക്ഷയാകും. ഗുരുസംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.പി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.