തിരുവനന്തപുരം: ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നതിനിടെ ബൈക്കും ഷെഡും കത്തിനശിച്ച സംഭവത്തിൽ പെട്രോൾ മോഷ്ടാവിനെ പൊലീസ് പൊക്കി. വട്ടിയൂർക്കാവ് അറപ്പുര അജന്താ നഗറിൽ സ്മോക്കിയെന്ന അരവിന്ദാണ് (24) പിടിയിലായത്. വിനായക നഗർ സ്വദേശി വിനുകുമാറിന്റെ ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്നതിനിടെ ബൈക്കും ബൈക്ക് സൂക്ഷിച്ചിരുന്ന ഷെഡും കത്തി നശിച്ച സംഭവത്തിലാണ് അറസ്റ്റ്. പെട്രോൾ മോഷ്ടിക്കുന്നതിനിടെ സിഗററ്ര് ലാമ്പിൽ നിന്ന് തീ പടർന്നാണ് ബൈക്കും ഷെഡും കത്തിനശിച്ചത്. സംഭവത്തിൽ കന്റോൺമെന്റ് എ.സി.പി ദിനരാജിന്റെ നിർദ്ദേശപ്രകാരം വട്ടിയൂർക്കാവ് എസ്.ഐ സജുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.