എറികാട്: എസ്.എൻ.ഡി.പി യോഗം എറികാട് ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം 7 ന് കൊടിയേറും. 11 ന് സമാപിക്കും. 7 ന് രാവിലെ 10 ന് തന്ത്രി എം.എൻ ഗോപാലന്റെയും മേൽശാന്തി വിഷ്ണുവിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 11 ന് കാർഷിക വ്യവസായ വിപണനമേള പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബുജോൺ എരുത്തിക്കൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 7 ന് സ്വാമി അസ്പർശാനന്ദയുടെ പ്രഭാഷണം,​ 8.30 ന് ഗണപതിസ്തുതി,​ 9 ന് കലാപരിപാടികൾ. 8 ന് ഉച്ചയ്ക്ക് 1.30 ന് കാർഷിക സെമിനാർ,​ വൈകിട്ട് 7 ന് ഭജന,​ രാത്രി 8 ന് കലാപരിപാടികൾ,​ 9.30 ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും,. 9 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,​ 10 ന് വിദ്യാഗോപാലമന്ത്രാർച്ചന,​ വൈകിട്ട് 7 ന് കലാപരിപാടികൾ. 10 ന് രാവിലെ 10 ന് സർവൈശ്വര്യപൂജ,​ വൈകിട്ട് 4 ന് താലപ്പൊലിഘോഷയാത്ര,​ രാത്രി 8.30 ന് ഭക്തിഗാനാഞ്ജലി. 11 ന് വൈകിട്ട് 7.30 ന് നടക്കുന്ന പൊതുസമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യോഗം ഡയറക്ടർ ബോർഡ് അംഗം ചന്ദ്രമോഹൻ ഉത്സവസന്ദേശം നൽകും. യൂണിയൻ കൗൺസിലർ പ്രഭാഷ് എം ചാലുങ്കൽ സമ്മാനദാനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് ഏ.വി ഗോപൻ,​ ശോഭാ ജയചന്ദ്രൻ,​ അജിത് മോഹൻ,​ പി.ജി വിനോദ്,​ സതീഷ് കൊച്ചുകരോട്ട്,​ വിപിൻ ജിനോമോൻ,​ വിപിൻ അശോക്,​ ഓമന ഗോപി എന്നിവർ സംസാരിക്കും. രാത്രി 10 ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും,​ തുടർന്ന് കൊടിയിറക്ക്.