rubber-park-

കോട്ടയം: റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപയും ബലൂൺ മുതൽ ടയർവരെ മൂല്യവർദ്ധിത ഉത്‌പന്ന നിർമ്മാണങ്ങൾക്ക് 'സിയാൽ" മോഡൽ കമ്പനിയുടെ രൂപീകരണവും കടലാസ് പ്രഖ്യാപനങ്ങളായി ഒതുങ്ങുമോ?​ കഴിഞ്ഞ ബഡ്‌ജറ്രിലും ഡോ. ഐസക്ക് സമാന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. 2018 ഏപ്രിലിന് ശേഷം വിലസ്ഥിരതാ ഫണ്ടിൽ നിന്ന് ചില്ലിക്കാശ് കർഷകർക്ക് സർക്കാർ കിട്ടിയിട്ടില്ല.

യു.ഡി.എഫ് സർക്കാർ ഈയിനത്തിൽ കർഷകർക്ക് 300 കോടി രൂപ നൽകിയിരുന്നു. എന്നാൽ,​ എൽ.ഡി.എഫ് സർക്കാർ പണം നൽകുന്നത് വൈകിപ്പിക്കുകയാണ്. റബറിന് കിലോയ്ക്ക് 150 രൂപ കണക്കാക്കി കർഷകന് സബ്‌സിഡി നൽകുന്ന പദ്ധതിയാണിത്. ഇപ്പോൾ റബർവില 103 രൂപയാണ്. ഇതനുസരിച്ച് കിലോയ്ക്ക് 47 രൂപയാണ് സബ്‌സിഡിയായി നൽകേണ്ടത്. 'സിയാൽ" മോഡൽ കമ്പനി പ്രഖ്യാപനം കഴിഞ്ഞ ബഡ്‌ജറ്രിലുണ്ടായിരുന്നു. എന്നാൽ,​ മതിയായ ഫണ്ട് അനുവദിക്കുകയോ സ്ഥലം ഏറ്രെടുക്കലിലേക്ക് കടക്കുകയോ ചെയ്‌തില്ല.