mg-uni
mg uni

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി അഞ്ചു മുതൽ അതത് കോളേജുകളിൽ നടക്കും.

ഏഴാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (റഗുലർ/സപ്ലിമെന്ററി) ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാലു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഒൻപതാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2014 അഡ്മിഷൻ റഗുലർ) ജനുവരി 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി ആറു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

പരീക്ഷഫലം

അവസാന വർഷ എം.ഫാം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.ഫിൽ ജനറൽ സോഷ്യൽ സയൻസസ്, ഹ്യൂമൻ ഇക്കോളജി ആന്റ് നാച്ചുറൽ ഹിസ്റ്ററി (സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.