അഹമ്മദാബാദ്: സ്കൂളുകളിൽ പുതിയ പ്രഖ്യാപനവുമായി ഗുജറാത്ത് സർക്കാർ. ഇനിമുതൽ അധ്യാപകർ ഹാജർ വിളിക്കുമ്പോൾ കുട്ടികൾ 'പ്രസന്റ് സർ' എന്ന് പറയേണ്ടതില്ല. പകരം 'ജയ് ഹിന്ദ്' എന്നോ 'ജയ് ഭാരത്' എന്നോ പറയണമെന്നാണ് ഗുജറാത്ത് സർക്കാരിന്റെ പുതിയ തീരുമാനം. കുട്ടികളിൽ ദേശസ്നേഹം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിനെ സംബന്ധിച്ച സർക്കാർ ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു.
ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പുതിയ നിയമം ബാധകമാവുക. ജനുവരി ഒന്ന് മുതൽ സ്കൂളുകളിൽ നിയമം നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭൂപേന്ദ്രസിംഗ് ചുദസമയാണ് പുതിയ തീരുമാനം എടുത്തതെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ ചെറുപ്പം മുതൽ തന്നെ കുട്ടികൾക്കുള്ളിൽ ദേശഭക്തി വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അയച്ചിട്ടുണ്ട്.