ജനുവരി ഒന്ന് മുതൽ ഈ ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. അപ്ഡേഷന്റെ ഭാഗമായി പഴയ ഗാഡ്ഗറ്റുകളിലാണ് വാട്സാപ്പ് പ്രവർത്തനം നിർത്തുന്നത്. ഇതിനെ സംബന്ധിച്ച് വാട്സാപ്പ് തന്നെ വിവരങ്ങൾ സ്വന്തം ബ്ലോഗിലൂടെ അറിയിപ്പ് നൽകിയിരുന്നു. നിലവിൽ വാട്സാപ്പിൽ അനേകം പുത്തൻ ഫീച്ചറുകൾ എത്തിയിരുന്നു. എന്നാൽ പഴയ ഗാഡ്ഗറ്റുകളിൽ ഇവയൊന്നും പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് വാട്സാപ്പ് വ്യക്തമാക്കുന്നത്. അതിനാൽ ഇത്തരം ഫോണുകളിൽ സേവനം നിർത്തുന്നതാണ് നല്ലത് എന്നാണ് വാട്സാപ്പിന്റെ വിശദീകരണം.
ആൻഡ്രോയിഡ് ആദ്യ പതിപ്പുകളിലൊന്നായ ജിഞ്ചർബ്രെഡ് വെർഷൻ 2.3.3യിൽ പ്രവർത്തിക്കുന്ന ഫോണുകൾ. വിൻഡോസ് 8.0, ഐഫോൺ 3ജി എസ്, ഐ.ഓ.എസ് 6 വരെയുള്ള ഫോണുകൾ, നോക്കിയ സിംബിയൻ എസ്60, നോക്കിയ സിംബിയൻ എസ്40, ബ്ലാക്ബെറി 10 മുതലായ ഫോണുകളിലാണ് വാട്സാപ്പ് പ്രവർത്തനം നിർത്തുന്നത്.
എന്നാൽ ഫോൺ അപ്ഡേഷനിലൂടെ വാട്സാപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും കമ്പനി പറയുന്നു. അതിനായി ആൻഡ്രോയിഡ് 2.3 ഉള്ളവർ അപ്ഡേഷനിലൂടെ 4.0 (ഐസ്ക്രീം സാന്റ്‌വിച്ച്) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറ്റുക, ഐഫോൺ 3ജി എസ്, ഐ.ഓ.എസ് 8 ഉപയോഗിക്കുന്നവർ ഐ.ഓ.എസ് 8ന് മുകളിൽ അപ്ഡേഷൻ ചെയ്യുക, വിൻഡോസ് ഫോണുകൾ 8.1ന് മുകളിലുള്ള വെർഷനുകളിലേക്ക് അപ്ഡേഷൻ ചെയ്യുകയും ചെയ്താൽ വാട്സാപ്പ് ഫോണുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.