1. വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകും എന്ന് എന്‍.എസ്.എസ്. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് എന്‍.എസ്.എസ് പ്രമേയം. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ല. സര്‍ക്കാര്‍ നീക്കം ഗാന്ധിയന്‍ സമരത്തിലൂടെ നേരിടും. മന്നം ജയന്തിയോട് അനുബന്ധിച്ചുള്ള പ്രമേയത്തില്‍ ആണ് എന്‍.എസ്.എസിന്റെ വിമര്‍ശനം. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് ശബ്ദം ഉയര്‍ത്തിയത് നായന്‍മാര്‍ക്ക് വേണ്ടി മാത്രം അല്ലെന്നും സുകുമാരന്‍ നായര്‍
2. വനിതാ മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പും എന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാലം മാറിയത് ചിലര്‍ തിരിച്ചറിയുന്നില്ല. ശബരിമലയില്‍ യുവതീ പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നത് എന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്. ആചാര സംരക്ഷണമല്ല അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നതെന്നും വെള്ളാപ്പള്ളി
3. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മതിലായിരിക്കും ഇന്ന് നടക്കുക. ഇന്നും പിന്നാക്കക്കാരന് അമ്പലങ്ങളില്‍ കയറാന്‍ സാധിക്കുന്നില്ല. ശബരിമലയില്‍ പല അവകാശങ്ങളും പിന്നാക്കക്കാരന് നഷ്ടമായി. അമ്പലങ്ങളെ ചിലര്‍ സ്വകാര്യ സ്വത്താക്കുമ്പോള്‍ ഇടതുപക്ഷം പിന്നാക്ക കാരനെ ശാന്തിക്കാരനായി നിയമിക്കുക ആണെന്നും വെള്ളാപ്പള്ളി. അതേസമയം, വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച എന്‍.എസ്.എസിനെതിരെ വെള്ളാപ്പള്ളി നടത്തിയത്, രൂക്ഷ വിമര്‍ശനം
4. കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ ഭരണകൂടം നടത്തുന്ന പരിപാടിയില്‍ നിന്നും ചിലര്‍ മാത്രം മാറിനിന്നത് ശരിയായില്ല. കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍.എസ്.എസ് തിരിച്ചറിയുന്നില്ല. എന്‍.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവര്‍. ഏതോ ദൂഷിത വലയത്തിലാണ് ജി.സുകുമാരന്‍ നായരെന്നും വെള്ളാപ്പള്ളി
5. നവോത്ഥാനങ്ങളുടെ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആഹ്വാനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തീര്‍ക്കുന്ന വനിതാ മതില്‍ ഇന്ന് നടക്കും. 620 കി.മീ. നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് വശത്തായി 50 ലക്ഷം പേര്‍ അണിനിരക്കുന്ന മതില്‍ ചരിത്ര സംഭവമാക്കാനാണ് നീക്കം. വൈകിട്ട് നാലു മണിക്ക് നടക്കുന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ഗിന്നസ് റെക്കോഡില്‍ ഇടം പിടിക്കുമെന്നാണ് സൂചന
6. വിവിധ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാമതിലില്‍ നൂറിലധികം സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. നവോത്ഥാന സംരക്ഷണ സമിതിയിലെ 174 സംഘടനകള്‍ക്ക് പുറമെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ, സാമൂഹ്യ, മത, സമുദായ, സന്നദ്ധ സാംസ്‌കാരിക, മഹിളാ സംഘടനകളെല്ലാം വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതായും സര്‍ക്കാരിന്റെ പണം ഉപയോഗിക്കുന്നതായും പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു
7. പരിപാടിക്കായി ഖജനാവിലെ പണം ഉപയോഗിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നഗര കേന്ദ്രീകൃതമായ പല സ്‌കൂളുകള്‍ക്കും ഉച്ചകഴിഞ്ഞ് അവധി നല്‍കിയിട്ടുണ്ട്. പരിപാടിക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. 178 സാമൂഹിക സംഘടനകളുടെ പ്രാതിനിധ്യം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യചുമതലയുടെ ഉത്തരവാദിത്തം നിര്‍വഹിക്കുക സി.പി.എമ്മും സി.പി.ഐയും ചേര്‍ന്നായിരിക്കും
8. തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനിതാമതില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനാണ് വനിതാമതില്‍. ബ്രിട്ടനില്‍ എഴുത്തുകാരുടെയും പുരോഗന ചിന്താഗതിക്കാരുടെയും സംഘടനയായ സമീക്ഷയുടെയും അതിന്റെ വനിതാ വിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തില്‍ ലണ്ടനില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ നൂറ് കണക്കിന് പേര്‍ അണി ചേര്‍ന്നു. ഡല്‍ഹിയില്‍ കേരളാ ഹൗസിന് മുന്നിലായിരുന്നു സംഗമം.
9. റഫാല്‍ യുദ്ധ വിമാന കരാറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താം എന്ന സര്‍ക്കാര്‍ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്. ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് ഓടി ഒളിക്കുക ആണെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലുകാര്‍ജുന്‍ ഗാര്‍ഗെയാണ് ഇക്കാര്യം അറിയിച്ചത്. സ്പീക്കര്‍ സുമത്രാ മഹാജന്‍ നാളെ ഇതിനായി പ്രത്യേക സമയം തീരുമാനിക്കണമെന്ന് പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവു കൂടിയായ ഗാര്‍ഗെ ആവശ്യപ്പെട്ടു
10. റഫാല്‍ വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമതി അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ ഒടുവില്‍ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ നിര്‍ബന്ധിതം ആയിരിക്കുകയാണ്. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മുതല്‍ കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. പാര്‍ലമെന്റില്‍ ഗാര്‍ഗെയുടെ വെല്ലുവിളിക്ക് മറുപടിയായാണ് ജെയ്റ്റി ചര്‍ച്ചയ്ക്കു ക്ഷണിച്ചത്.