ടൊവിനോ തോമസ് നായകനാവുന്ന ആന്റ് ദി ഓസ്കർ ഗോസ് ടു എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സലിംഅഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വിദേശ വനിതയ്ക്കൊപ്പം ടൊവിനോ നിൽക്കുന്ന പോസ്റ്ററാണ് പുറത്തിറക്കിയത്.ആദ്യം ദുൽഖർ സൽമാനായിരുന്നു ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നതെങ്കിലും തിരക്കുകൾ കാരണം അദ്ദഹം പിൻമാറുകയായിരുന്നു. അലൻസ് മീഡിയ, കനേഡിയൻ മൂവി കോർപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
'ഒരു കുപ്രസിദ്ധ പയ്യന്' ശേഷം ടൊവിനോയും അനു സിതാരയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാൽ, സിദ്ധിഖ്, ശ്രീനിവാസനും സലിം കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം അപ്പാനി ശരത്തും ചിത്രത്തിലുണ്ട്. സറീന വഹാബും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണം നൽകും.