മൂത്രക്കല്ല് ഉള്ള രോഗികളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ആശുപത്രിയിൽ അഡ്മിഷൻ ആവശ്യമുണ്ട്.
ഒരു വൃക്ക മാത്രമുള്ള രോഗികളിൽ മൂത്രക്കല്ല് മൂലമുള്ള തടസം, മൂത്രക്കല്ലിനോടൊപ്പം വൃക്കയിൽ തടസം, ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ, വളരെ വലിപ്പമുള്ള കല്ല് വൃക്കയിൽ തടസം ഉണ്ടാക്കുകയാണെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം.
സാധാരണയായി വൃക്കയിലെ മൂത്രരോഗാണുബാധയുള്ള രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയാണ് പതിവ്.
മൂത്രം കെട്ടിനിൽക്കുന്ന രോഗികളിൽ പ്രോസ്റ്റേറ്റ് വീക്കം, സ്ത്രീകളിൽ മൂത്രസഞ്ചി താഴേക്ക് തള്ളിവരുന്ന അവസ്ഥ, അടിവയറ്റിലെ മുഴകൾ മുതലായ കാര്യങ്ങൾ കണ്ടേക്കാം.
കത്തീറ്റർ ഇട്ട് മൂത്രം കെട്ടിനിൽക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണം. വൃഷണത്തിന്റെ ടോർഷൻ എന്നു പറയുന്ന അവസ്ഥ ഒരു ഏജൻസിയാണ്. വൃഷണത്തിൽ വേദന തുടങ്ങി 4 മണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യണം. മൂത്രത്തിൽ കൂടിയുള്ള രക്തപ്രവാഹം ഒരു എമർജൻസിയാണ്. മൂത്രരോഗാണുബാധ, മൂത്രക്കല്ല്, മൂത്രവ്യവസ്ഥയിലെ കാൻസറുകൾ, പ്രോസ്റ്റേറ്റ് വീക്കം, അപകടം മൂലം മൂത്രവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ക്ഷതം, റേഡിയേഷൻ, കീമോതെറാപ്പി മൂലമുള്ള ക്ഷതം മുതലായ കാരണങ്ങൾ കൊണ്ട് മൂത്രത്തിൽ കൂടി രക്തപ്രവാഹം ഉണ്ടാകുന്നു.
മൂത്രപരിശോധന, രക്തപരിശോധന, അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ, സിസ്റ്റോസ്കോപി മുതലായ വഴി രോഗനിർണയം നടത്താം. വൃക്കപരാജയം മൂലം മൂത്രം ഇല്ലാത്ത അവസ്ഥ ഒരു എമർജൻസിയാണ്. മൂത്രക്കല്ലുകൾ വൃക്കയിലെ മൂത്രം പൂർണമായി തടസപ്പെടാനുള്ള ഒരു കാരണമാണ്. ഇത് ഒരു എമർജൻസിയാണ്. രക്തപരിശോധന, അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ പരിശോധന വഴി രോഗനിർണയം നടത്താം. സ്റ്റെന്റിങ്, പി.സി.എൻ മുതലായവ വഴി ചികിത്സ നടത്താം.
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ"
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297