london-women-wall

കേരളത്തിലെ വനിതാ മതിലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ലണ്ടനിലെ ഇന്ത്യൻ സ്ഥാനപതി മന്ദിരത്തിന് മുന്നിൽ ശക്തമായ മനുഷ്യച്ചങ്ങല തീർത്തു. ലണ്ടൻ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഇന്ത്യൻ ഹൈകമ്മീഷൻ ഓഫീസ് മന്ദിരത്തിനു മുന്നിൽ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ളവർ വിവിധ ഭാഷക്കാർ എല്ലാം മനുഷ്യച്ചങ്ങയിൽ അണിചേർന്നു. അമ്പരപ്പിച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഉണ്ടായതെന്ന് സംഘാടകർ അവകാശപ്പെട്ടു.


കുഞ്ഞു കുട്ടികളടക്കം ഇരുനൂറോളം പേർ വലിയ ബാനറുകളും പ്ലക്കാർഡുകളും പിടിച്ചു പ്രകടനം നടത്തി. 'ക്ഷേത്രത്തിൽ കയറാനുള്ള സ്ത്രീകളുടെ അവകാശത്തിനു ഞങ്ങൾ പിന്തുണ പ്രഖ്യാപിക്കുന്നു' 'ആർത്തവം ജീവനാണ്, കുറ്റമല്ല' 'സുപ്രീം കോടതി വിധി മാനിക്കുക', 'സ്ത്രീ പീഡനം അവസാനിപ്പിക്കുക' തുടങ്ങിയ ബാനറുകളും, പ്ലക്കാർടുകളുമായി ലണ്ടന്റെ വിവിധ ഭാഗങ്ങളിലുള്ളവർ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു.