ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'പതിനെട്ടാം പടി'. പുതുവർഷം പിറന്ന നിമിഷത്തിൽ തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റർ പുറത്ത് വിട്ടത്. 'ജോൺ എബ്രഹാം പാലക്കൽ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ശങ്കർ രാമകൃഷ്ണന്റെ രണ്ടാമത്തെ ചിത്രമാണ് പതിനെട്ടാം പടി. കേരളാ കഫേയിൽ 'ഐലന്റ് എക്സ്പ്രസ്' ആയിരുന്നു ശങ്കറിന്റെ ആദ്യ ചിത്രം. ഇതിന് പുറമെ നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി, ഉറുമി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിതും ശങ്കർ രാമകൃഷ്ണനാണ്.