vanitha-mathil

കാസർഗോഡ്: നവോത്ഥാനം സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിനിടെ കാസർകോഡ് ചേറ്റുകുണ്ടിൽ സി.പി.എം - ബി.ജെ.പി സംഘർഷം. പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും ഓടിച്ചു. കൂടുതൽ സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

വനിതാ മതിലിൽ പങ്കെടുത്തവർക്കെതിരെ ഒരു സംഘം കല്ലെറിഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വനിതാ മതിൽ തടയാനും ശ്രമം നടന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് നേരെ കല്ലെറിഞ്ഞത് ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. വനിതകൾക്ക് നേരെ ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിഞ്ഞെന്നും സി.പി.എം ആരോപിക്കുന്നു. എന്നാൽ സി.പി.എമ്മിന്റെ ആരോപണം തെറ്റാണെന്നാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന വിശദീകരണം.