ഒളരി: മദർ ഹോസ്പിറ്റലിന് സമീപം ശ്രീവത്സത്തിൽ പ്രൊഫ. എം.സി. വത്സകുമാർ നിര്യാതനായി. കണ്ണൂർ ജില്ലയിലെ പിണറായി സ്വദേശിയായ വത്സകുമാർ കൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച്, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി, പാലക്കാട് ഐ.ഐ.ടി എന്നിവിടങ്ങളിൽ ഫിസിക്‌സ് അദ്ധ്യാപകനായിരുന്നു.
ഫിസിക്കൽ റെവ്യൂ ലെറ്റേഴ്‌സ് തുടങ്ങിയ മികച്ച അന്താരാഷ്ട്ര ജേണലുകളിൽ 160ൽ പരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്വാണ്ടം ഫീൽഡ് തിയറി മുതൽ കമ്പ്യൂട്ടേഷണൽ മെറ്റീരിയൽസ് സയൻസ് വരെയുള്ള വ്യത്യസ്ത മേഖലകളിൽ ഗവേഷണം നടത്തി. ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗിൽ വിദഗ്ദ്ധനായിരുന്ന അദ്ദേഹം ഐ.ജി.സി.എ.ആറിൽ ക്ലസ്റ്റർ കമ്പ്യൂട്ടർ ശൃംഖലകൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഭാര്യ: എൻ.കെ. ലീല (സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. മാനേജർ), മകൾ വീണ (യു.എസ്.എ), മരുമകൻ സഞ്ജയ് (യു.എസ്.എ). സംസ്‌കാരം ഇന്ന് രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ നടക്കും.