ഹൈദരാബാദ് : മലയാളിയായ തോട്ടത്തിൽ ബി. രാധാകൃഷ്ണൻ തെലുങ്കാന ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്‌തു. ആന്ധ്ര - തെലുങ്കാന സംസ്ഥാനങ്ങളുടെ ഗവർണർ ഇ.എസ്.എൽ. നരസിംഹത്തിന് മുന്നിൽ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 2014ൽ തെലുങ്കാന സംസ്ഥാനം രൂപീകരിച്ചെങ്കിലും ഹൈദരാബാദ് ഹൈക്കോടതിക്കായിരുന്നു തെലുങ്കാനയുടെയും ആന്ധ്രയുടെയും ചുമതല. ആന്ധ്രപ്രദേശ് ഹൈക്കോടതിയും ഇന്നലെ സ്ഥാപിതമായി.