women-wall

തൃശൂർ: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി തീർത്ത വനിതാ മതിലിൽ ചെറുതുരുത്തി മുതൽ പൊങ്ങം വരെ 73 കിലോമീറ്ററിൽ മൂന്നുലക്ഷത്തിലേറെ വനിതകൾ അണിനിരന്നു. കളക്ടർ ടി.വി. അനുപമ, നടിമാരായ കെ.പി.എ.സി ലളിത, മാലാ പാർവതി, കൃപ, എഴുത്തുകാരി പാർവതി പവനൻ, മുൻ മേയർ ആർ. ബിന്ദു, ഡോ. പി. ഭാനുമതി, ദീപ നിശാന്ത് തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ കോർപറേഷന് മുന്നിൽ മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, സംവിധായകൻ പ്രിയനന്ദനൻ, മലങ്കര ഒാർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത, കൽദായ സഭ ബിഷപ്പുമാരായ മാർ ഒൗഗിൻ കുര്യാക്കോസ്, മാർ യോഹന്നാൻ യോസിഫ്, അഷ്ടമൂർത്തി തുടങ്ങിയവർ സാക്ഷികളായി.

പ്രതിജ്ഞയ്ക്കുശേഷം പൊതുയോഗം ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മേയർ അജിതാ വിജയൻ അദ്ധ്യക്ഷനായി. ഗായിക പുഷ്പാവതി ഗാനം ആലപിച്ചു. ലോക റെക്കാഡ് പരിഗണനയ്ക്ക് യൂണിവേഴ്സൽ റെക്കാഡ്സ് ഫോറം പ്രതിനിധികളും ജില്ലയിലെത്തി.