-vanitha-mathil

തൃശ്ശൂർ: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള സർക്കാറും നവോത്ഥാന സംരക്ഷണ സമിതിയും സംഘടിപ്പിച്ച വനിതാ മതിലിൽ തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി അനുപമയും അണിചേർന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വനിതാ മതിലിൽ ലക്ഷക്കണക്കിന് യുവതികളാണ് പങ്കുചേർന്നത്. ഇതിൽ തൃശ്ശൂരിൽ വച്ചാണ് അനുപമ എെ.എ.എസ് പരിപാടിയിൽ പങ്കെടുത്തത്.

കേരളത്തിലെ രാഷ്ട്രീയ- കല സാംസാരിക മേഖലയിലെ നിരവധി വനിതകളും തൃശ്ശൂരിൽ വനിതാ മതിലിൽ പങ്കാളികളായി.മാത്രമല്ല കണ്ണൂ‍ർ ജില്ലാ കളക്ടർ മീർ മുഹമ്മദലിയും വനിതാ മതിലിന് പിന്തുണയർപ്പിച്ചിട്ടുണ്ട്.